കിടിലൻ മേക്കോവറിൽ ലെന..!! ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച്ച് താരം…

186

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിരുന്ന നടിയാണ് ലെന. 1996 മുതൽ അഭിനയ രംഗത്ത് സജീവമാണ്. എന്നാൽ ജയറാം നായകനായി എത്തിയ സ്നേഹം എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിൽ ചുവടുവെക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച താരം പിന്നീട് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്.

കന്യക ടാകീസ് എന്ന സിനിമയിലൂടെ ലെനയ്ക്ക് 2013ൽ മികച്ച അഭിനയത്രിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് മോഹൻലാൽ തകർത്ത് അഭിനയിച്ച സ്പിരിറ്റ്‌ എന്ന ചലചിത്രത്തിലൂടെയും മികച്ച സപ്പോർട്ടിങ് നടിയ്ക്കുള്ള ഏഷ്യാനെറ്റ്‌ ഫിലിം പുരസ്‌കാരം താരം ഏറ്റുവാങ്ങിയിരുന്നു.

ഈയൊരു കാലയളവിൽ ഒരുപാട് നല്ല വേഷങ്ങളാണ് താരം ആരാധകർക്ക് വേണ്ടി ചെയ്തിട്ടുള്ളത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ലെന കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മലയാള പരമ്പരകളിലും താരം ഒരുപാട് കഥാപാത്രം ചെയ്തിട്ടുണ്ട്. സീരിയകളിൽ നിന്ന് അനേകം ആരാധകരെ നടി സ്വന്തമാക്കിയിരുന്നു.

ഓഹരി, ഓമനത്തിങ്കൾ പക്ഷി, മലയോഗം തുടങ്ങിയ സീരിയലുകളിൽ ലെന അഭിനയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ലെന ഏറെ സജീവമാണ്. തന്റെ ഇഷ്ട ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

അതിരുകളില്ലാതെ എന്ന അടികുറിപ്പാണ് ലെന ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്ക് ചുവടെ കുറിച്ചിരിക്കുന്നത്. സൗന്ദര്യം കൂടുമ്പോൾ പ്രായം കുറഞ്ഞു വരുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം ജീൻസ് ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് നല്ല അഭിപ്രായങ്ങൾ പങ്കുവെച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.