ഗ്ലാമറസ് ലുക്കിൽ പ്രിയ താരം മാളവിക മേനോൻ..!! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

916 എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങേറിയ നടിയാണ് മാളവിക മേനോൻ. മികച്ച പ്രകടനം കഴിച്ചവെച്ച നടി പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരന്തരം നടി ആരാധകരുമായി സംവദിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോൾ മാളവികയുടെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പുത്തൻ മേക്കോവറിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മഞ്ഞ വസ്ത്രത്തിൽ അതിസുന്ദരിയായിരിക്കുകയാണ് മാളവിക മേനോൻ. ഏകദേശം ഇൻസ്റ്റാഗ്രാമിൽ തന്നെ നാലര ലക്ഷം ആരാധകരാണ് നടിയെ ഫോള്ളോ ചെയ്യുന്നത്.

ഒരു നടി എന്നതിലുപരി മികച്ച മോഡൽ, നർത്തകി കൂടിയാണ് മാളവിക. താൻ നൃത്തം ചെയ്യുന്ന വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ സ്ഥിരം പങ്കുവെക്കാറുണ്ട്. 916 എന്ന സിനിമയ്ക്ക് പുറമെ ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ 06, ഞാൻ മേരിക്കുട്ടി, നിദ്ര, ഹീറോ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ മാത്രമല്ല തമിഴ് മേഖലയിലും മാളവിക നല്ല സജീവമാണ്. പെയ് മാമാ എന്ന തമിഴ് സിനിമയിൽ അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുലെങ്കിലും തന്റെ അഭിനയവും, സൗന്ദര്യ മികവും കൊണ്ട് അനേകം ആരാധകരെയാണ് മാളവിക മേനോൻ സ്വന്തമാക്കിരിക്കുന്നത്.