ഞാൻ എൻ്റെ ശരീരം വെറുത്തു പോയി… എല്ലായിടത്തും പരിഹാസം മാത്രം..! കാർത്തിക മുരളീധരൻ

അറിയപ്പെടുന്ന ക്യാമറമാനയായ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സി ഐ എ എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് കാർത്തിക മുരളീധരൻ. തന്റെ ആദ്യ സിനിമ തന്നെ ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച താരം പിന്നീട് മമ്മൂക്ക നായകനായ അങ്കിൾ എന്ന സിനിമയിലും വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനുണ്ടായ ശരീരഭാര പ്രയാസങ്ങളും പരിഹാസങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ കാര്യം താരം പങ്കുവെച്ചത്.

തന്റെ സ്കൂൾ പഠനകാലത്ത് ശരീരഭാരം മൂലം താൻ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സിനിമയിൽ കടന്നപ്പോൾ വലിയ തോതിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂറെ കാലമായി ഞാൻ എന്റെ ശരീരവുമായി യുദ്ധത്തിലാണ്. എനിക്ക് എന്നെ തന്നെ അംഗീകരിക്കാൻ സാധിച്ചില്ല.

ഇത് തുടർന്നപ്പോൾ ഭക്ഷണം ക്രമിക്കരിക്കാനും മറ്റ് വ്യായാമങ്ങൾ ചെയുവാൻ ആരംഭിച്ചു. എന്നാൽ ഇതിൽ നിന്നും താക്കമായ ഫലം ലഭിച്ചില്ല.അതുകൊണ്ട് ഞാൻ എന്റെ ശരീരം വെറുക്കുകയും ഇത്തരം കാര്യങ്ങൾ ചെയുവാൻ മടി കാണിക്കുകയും ചെയ്തു. വളരെയധികം വിഷമം ആ സമയത്ത് ഞാൻ അനുഭവിച്ചിരുന്നു.

പിന്നീട് ശരീരം ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ യോഗ ക്ലാസ്സിൽ ചേർന്നു. ഭക്ഷണം കഴിക്കുന്ന രീതി, വ്യായാമങ്ങൾ തുടങ്ങി എന്റെ ജീവിത രീതി മാറ്റി. ഇതിനു ശേഷം ഞാൻ ഉദ്ദേശിച്ചത് പോലെ ശരീരത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി എന്ന രീതിലായിരുന്നു താരം ഈ കാര്യം ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കിരിക്കുന്നത്.