ക്യൂട്ട് ലുക്കിൽ സ്റ്റാർ മാജിക് താരം അനുമോൾ…! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

812

ഒരു പക്ഷേ ടെലിവിഷൻ ഷോകളിൽ ഏറ്റവും കൂടുതൽ റെറ്റിങ് ഉള്ളത് ഒരു പരിപാടി തന്നെ സ്റ്റാർ മാജിക്ക്. ഏറെ ജനപ്രീതിയുള്ള ടെലിവിഷൻ ഷോ കൂടിയാണ് സ്റ്റാർ മാജിക്ക്. മിനിസ്ക്രീനിലെ മിന്നും താരങ്ങളെയും സോഷ്യൽ മീഡിയ താരങ്ങളും പങ്കുവെക്കുന്ന ഈ പരിപാടിക്ക് ധാരാളം ആരാധകരാണ് ഉള്ളത്.

സ്റ്റാർ മാജിക്കിലെ രസകരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങ്ങളിലും വൈറലായി മാറാറുണ്ട്. സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയുമാണ് അനുമോൾ. എപ്പോളും തമാശകൾ മാത്രം സംസാരിക്കുന്ന അനുമോളിനെ മലയാളികൾ ഹൃദയത്തിലാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും അനേകം ആരാധകരാണ് താരത്തിനുള്ളത്. ഏകദേശം ഏഴ് ലക്ഷത്തിനു മുകളിൽ ഫോളോവർസാണ് അനുമോളിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ഫോട്ടോഗ്രാഫർ അനിൽ തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തിയ അതിസുന്ദരമായ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതീവ സുന്ദരിയായിട്ടാണ് അനു മോളിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി രസകരമായ അടിക്കുറിപ്പുകളോടപ്പമാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്‌തത്‌.

അതിൽ ഒരു അടിക്കുറിപ്പ് ഇങ്ങനെ “എവിടെ ഇരുന്നാലും ഇതാണല്ലോ അവസ്ഥ ഈ ഫോട്ടോഗ്രാഫറിന്റെ കാര്യം എന്നെ ഉറങ്ങാൻ സമ്മതിക്കില്ല” എന്നായിരുന്നു താരം കുറിച്ചത്. എന്തായാലും മികച്ച പ്രേക്ഷക പിന്തുണയാണ് തന്റെ ഓരോ ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്. നിലവിൽ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.