ക്യൂട്ട് ലുക്കിൽ മാനസ രാധാകൃഷ്ണൻ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം…!

കണ്ണീരിന് മധുരം എന്ന സിനിമയിലൂടെ ബാലനടിയായി അഭിനയ ജീവിതത്തിൽ കടന്ന് വന്ന് പിന്നീട് നായികമാരുടെ കൂട്ടത്തിൽ എത്തിയ താരമാണ് മാനസ രാധാകൃഷ്ണൻ. അതിസുന്ദരിയായ മാനസ നിരവധി സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുകയാണ്. 2016ൽ പുറത്തിറങ്ങിയ സണ്ടിക്കുതിറൈ എന്ന തമിഴ് സിനിമയിലൂടെയാണ് ആദ്യമായി നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

എന്നാൽ കാറ്റ് എന്ന ചലച്ചിത്രത്തിലാണ് മാനസ ഏറെ ജനശ്രെദ്ധ നേടുന്നത്. മികച്ച അഭിനയ പ്രകടനം തന്നെയാണ് താരം ഓരോ സിനിമകളിലും കാഴ്ചവെച്ചിട്ടുള്ളത്. ടീയാൻ, ചിൽഡ്രൻസ് പാർക്ക്‌, ഉറിയടി, വികടകുമാരൻ തുടങ്ങി സിനിമകളിൽ ശ്രെദ്ധയ വേഷങ്ങൾ താരം ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ നിരന്തരം മാനസ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. മാനസ പങ്കുവെക്കാറുള്ള ഓരോ ചിത്രങ്ങൾക്കും വലിയ തോതിൽ ഉള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങളാണ്.

വെള്ള ടിഷർട്ടും, ജീൻസ്, കൂളിംഗ് ഗ്ലാസ്‌ ധരിച്ചു അതിസുന്ദരിയായ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് നിൽക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ലൈക്‌സും നിരവധി നല്ല അഭിപ്രായങ്ങളും ലഭിച്ചോണ്ടിരിക്കുകയാണ്. അഭിനയത്തിനുപ്പറം മികച്ച നർത്തകിയും ഗിറ്റാരിസ്റ്റുമാണ് മാനസ രാധാകൃഷ്ണൻ.