കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകമാറിൻ്റെ മക്കൾ ഇഷാനിയും, ദിയയും..! വീഡിയോ കാണാം..

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരപുത്രിമാരാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുബം. സിനിമയിലും സീരിയൽ രംഗത്തും ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാർ. എന്നാൽ സമൂഹ മാധ്യമങ്ങൾ ഭരിക്കുന്നത് ഇദ്ദേഹത്തിന്റെ മക്കളാണ്. ഹൻസിക, ഇഷാനി, ദിയ, അഹാന കൃഷ്ണ എന്നിവരാണ് നടൻ കൃഷ്ണ കുമാറിന്റെ മക്കൾ.

മൂത്ത മകളായായ അഹാന കൃഷ്ണ തന്റെ അച്ഛന്റെ പാതയാണ് തുടരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് ടോവിനോ തോമസ് നായകനായ ലൂക്കാ എന്ന സിനിമയിലാണ്. സിനിമയിൽ ടോവിനോയുടെ നായികയായിട്ടാണ് അഹാന വേഷമിട്ടത്.

മൂത്ത മകൾ സിനിമയിൽ സജീവമാണെങ്കിലും ബാക്കിയുള്ളവർ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. നാല് പേർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഏതൊരു വീഡിയോ ഇട്ടാലും നിമിഷം നേരം കൊണ്ടാണ് വൈറലാവുന്നത്. വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചാണ് ഇരുവരും എത്താറുള്ളത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇഷാനിയും ദിയ കൃഷ്ണയും ഒന്നിച്ചു ചുവട് വെക്കുന്ന നൃത്തമാണ്. ഇഷാനി മികച്ച നർത്തകി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസ് ഇഷാനിയ്ക്കുണ്ട്. ദിയ കൃഷ്ണയും നന്നായി നൃത്തം ചെയ്തിട്ടുണ്ട് എന്നാണ് പ്രേഷകരുടെ അഭിപ്രായം.

https://youtu.be/vkuFtBwDQLc