മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..! ആരാധകർ ഏറ്റെടുത്ത് “തുറമുഖം” ടീസർ കാണാം..

15086

മലയാളി പ്രേക്ഷകർ കാത്തിരുന്ന നിവിൻ പോളി പ്രധാന നായകനായി എത്തിയ തുറമുഖം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിരിക്കുകയാണ്. ഇരുകൈകൾ നീട്ടിയാണ് സിനിമ പ്രേഷകരും ആരാധകരും ടീസർ സ്വീകരിച്ചത്. ടീസർ കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്. സിനിമയുടെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേഷകർ.

മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ലഭിച്ചോണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്‌ എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച നല്ലയൊരു നടനാണ് നിവിൻ പോളി. പിന്നീട് റൊമാന്റിക് വേഷത്തിൽ തട്ടത്തിൻ മറയത്ത്, പ്രേമം എന്ന സിനിമയിലൂടെ പ്രേഷകരുടെ മനം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്.

നടൻ നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ മികച്ച ഒരു വഴിത്തിരിവാണ് തുറമുഖം എന്ന സിനിമ. ടീസർ കണ്ടതോടെ ഏവരും സിനിമയുടെ റിലീസിനു വേണ്ടി കാതിരിക്കുകയാണ്. രാജീവ് രവി സംവിധാനം നിർവഹിക്കുമ്പോൾ സുകുമാർ തെക്കേപ്പാട്ടാണ് തുറമുഖം എന്ന സിനിമയുടെ നിർമാണം ചെയ്തിരിക്കുന്നത്.

സിനിമയുടെ സ്ക്രീൻ പ്ലേ തയ്യാറായിക്കിരിക്കുന്നത് ഗോപൻ ചിദംബരമാണ്. നിവിൻ പോളി പ്രധാന കഥാപാത്രം കൈകാര്യം ചെയുമ്പോൾ ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടീസർക്ക് മുമ്പ് സിനിമയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്.