സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി മഞ്ജു സുനിച്ചൻ..!! വീഡിയോ കാണാം..

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായി മാറിയ താരമാണ് മഞ്ജു സുനിച്ചൻ. വളരെയധികം ആരാധകരെ വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെ നേടിയെടുക്കുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

പിന്നീട് അതെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയായ മറിമായം എന്നതിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. ഒരുപക്ഷെ എല്ലാത്തിന്റെയും തുടക്കം തന്നെയായിരുന്നു മറിമായം എന്ന പരമ്പര. പിന്നീട് സിനിമയിൽ നിന്നും അനവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഏകദേശം മുപ്പതോളം സിനിമകളുടെ ഭാഗമാകുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

ലോകമെമ്പാടും പ്രേക്ഷകർ കാണുന്ന മലയാള പതിപ്പായ ബിഗ്ബോസ് രണ്ടാം ഭാഗത്തിൽ താരം പ്രേത്യക്ഷപ്പെട്ടിരുന്നു. ചുരുക്കം ദിവസങ്ങളിൽ മാത്രമേ മത്സരിക്കാൻ സാധിച്ചിട്ടുള്ളെങ്കിലും നിരവധി വിമർശനങ്ങളായിരുന്നു ഷോയ്ക്ക് ശേഷം നടിക്കെതിരെ ഉയർന്നത്. എന്നാൽ അതിനെയൊക്കെ ധൈര്യമായി നേരിട്ട് താരം മുന്നോട്ട് വന്നു.

സോഷ്യൽ മീഡിയയിൽ നിരന്തരം മഞ്ജു ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് നടി ചുവട് വെച്ച നൃത്തമാണ്. കള്ളക്കണ്ണൻ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയായിരുന്നു. ഒരുപാട് പേരാണ് നല്ല ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വീഡിയോയിൽ അതിസുന്ദരിയായ മഞ്ജു സുനിച്ചനെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. എത്ര മോശമായ അഭിപ്രായങ്ങളും ഉണ്ടെങ്കിലും അതിനെയൊന്നും നടി പ്രതികരിക്കാറില്ല.

https://youtu.be/nL983wb1dno