ഹോട്ട് ലുക്കിൽ ചക്കപ്പഴം പൈങ്കിളി..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്ത് വിജയകരമായി മുന്നോട്ട് പോയിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. ചില കാരണത്താൽ പരമ്പര പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരന്റെ കുടുബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾ അതെപോലെ എടുത്ത് കാണിച്ചിരുന്ന ഒരു പരമ്പര കൂടിയായിരുന്നു ഉപ്പും മുളകും.

പരമ്പരയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇതിനു ശേഷം അതെ ചാനലിൽ സംപ്രേഷണം ആരംഭിച്ച മറ്റൊരു പരമ്പരയായിരുന്നു ചക്കപഴം. ആദ്യം അത്ര ജനശ്രെദ്ധ നേടിയില്ലെങ്കിലും പിന്നീട് മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ചിരുന്നു.

ചക്കപഴത്തിൽ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന നടിയാണ് ശ്രുതി രജനികാന്ത്. തന്റെ അഭിനയ മികവും സൗന്ദര്യവും കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമാണ് വേഷമിടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മിനിസ്‌ക്രീനിൽ താരം അഭിനയിച്ചിരുന്നു.

അതിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി ശ്രുതി മാറിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രുതി ചക്കപഴത്തിൽ പ്രേത്യക്ഷപെട്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ തന്നെ വൻ പ്രേക്ഷക പിന്തുണയാണ് നടിയ്ക്കുള്ളത്. ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ശ്രുതി ചിത്രങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോയാണ്. ഫോട്ടോഷൂട്ടിൽ ഗ്ലാമറായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്.