ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് എസ്‌തർ അനിൽ. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന മലയാള ചലചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ കടക്കുന്നത്. എന്നാൽ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വിജയം കൈവരിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്‌തർ ജനശ്രെദ്ധ നേടുന്നത്.

ദൃശ്യം രണ്ടാം ഭാഗത്തിലും വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരികയായി എസ്‌തർ തിളങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി താരം ആരാധകരുമായി സംവദിക്കാറുണ്ട്.

താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ തോതിൽ ഉള്ളത് സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗണിന്റെ ഭാഗമായി നടിയുടെ ഭവനത്തിൽ വെച്ചായിരുന്നു ചിത്രങ്ങൾ പകർത്തിരിക്കുന്നത്.

ഫോട്ടോഗ്രാഫർ പൗർണമി മുകേഷാണ് നടിയുടെ ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് രസകരമായ അഭിപ്രായങ്ങളാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് എസ്‌തർ അനിൽ. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയായിരുന്നു ദൃശ്യം രണ്ടാം ഭാഗം. ഇപ്പോൾ എസ്‌തർ ദൃശ്യം രണ്ടാം ഭാഗത്തിന്റെ അന്യഭാക്ഷ പതിപ്പിലാണ് അഭിനയിക്കുന്നത്.