ഞാൻ വസ്ത്രം മാറുന്നത് എന്നിക്ക് തന്നെ കാണാൻ നാണമായിരുന്നു..! കനി കുസൃതി..

1602

മലയാളികൾക്കിടയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയാണ് ബിരിയാണി. തികച്ചും വ്യത്യസ്തമായ സിനിമയായിരുന്നു ബിരിയാണി. എ സർട്ടിഫിക്കറ്റുയോടെയാണ് സിനിമ പുറത്തിറങ്ങിയത്. സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് കനികുസൃതി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വരെ താരം ബിരിയാണി എന്ന സിനിമയിലൂടെ നേടിയെടുത്തു.

സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് സിനിമയിൽ കഥക്കാരൻ ചൂണ്ടി കാണിക്കുന്നത്. വളരെ ശക്തമായ വേഷമാണ് കനികുസൃതി ചലചിത്രത്തിൽ അവതരിപ്പിച്ചത്. ഇതിനു മുമ്പും നടി പല സിനിമകളിൽ ഉണ്ടായിരുന്നുവെങ്കിലും ബിരിയാണി എന്ന സിനിമയാണ് തന്റെ ജീവിതം മാറ്റി മറിച്ചത്. ഒരുപാട് വിവാദങ്ങളിൽ കാണാൻ സാധിക്കുന്ന നടിയാണ് കനികുസൃതി.

എത്ര വിവാദങ്ങൾ തന്റെ പേരിൽ ഉണ്ടെങ്കിലും വളരെ നിസാരമായിട്ടാണ് നടി കൈകാര്യം ചെയ്യുന്നത്. സിനിമയ്ക്ക് ശേഷം നിരവധി അഭിമുഖങ്ങളിൽ താരത്തെ കാണാൻ ഇടയായി. എന്നാൽ ഇപ്പോൾ നടിയുടെ ചില വെളിപ്പെടുത്തലുകളാണ് ആരാധകരും സിനിമ പ്രേഷകരും ഏറ്റെടുക്കുന്നത്.

അഭിമുഖത്തിൽ ഇതിന് മുമ്പ് താരം എങ്ങനെയായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിനു കനികുസൃതി മറുപടി പറഞ്ഞത് ഇങ്ങനെ. ” എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ്‌ ചെയുമായിരുന്നു. അതിന്റെ കാരണം അത്രെയ്ക്കും നാണം ഉള്ളവരായിരുന്നു ഞാൻ. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയിലായിരുന്നു ഞാൻ “.

താരത്തിന്റെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തത്. ഇത്രേയും നാണമുള്ള ഒരു നടി എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചു എന്നാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്ന ചോദ്യം. എന്നാൽ ഇപ്പോൾ എന്തിനെയും നേരിടാൻ കരുത്തുള്ള ഒരു നടി കൂടിയാണ് കനികുസൃതി.