വീണ്ടും ആരാധകരുടെ മനംമയക്കി ഹോട്ട് ലുക്കിൽ അമേയ മാത്യൂ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച വെബ്സീരീസാണ് കരിക്ക്. ഈയൊരു ഒറ്റ വെബ്സീരീസിലൂടെ മലയാളികൾ സ്വീകരിച്ച നടിയാണ് അമേയ മാത്യു. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ അമേയ നിരന്തരം തൻ്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ വൈറലാവുന്നത്.

എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമേയ മാത്യു എത്തിയിരിക്കുന്നത്. കറുപ്പിൽ അതിസുന്ദരിയായ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രം മാത്രമല്ല അതിനോടപ്പം താരം കുറിച്ച അടിക്കുറിപ്പും ഏറെ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്.

” എന്ത് വന്നാലും നേരിടാവുന്ന ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല ” എന്ന വാക്കുകളാണ് താരം പോസ്റ്റിനു ചുവടെ കുറിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ധൈര്യം ആർജിക്കുന്ന വാക്കുകളാണ് താരം ചിത്രങ്ങളോടപ്പം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും നല്ല പിന്തുണയാണ് തന്റെ പുത്തൻ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

അഭിനയത്തിൽ മാത്രമല്ല മികച്ച മോഡൽ താരവുമായി താരം തിളങ്ങിട്ടുണ്ട്. മിനിസ്‌ക്രീനിലൂടെ ചുവട് വെച്ച അമേയ ഇപ്പോൾ പല സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തിരുന്നു. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ആട് 2 എന്ന സിനിമയിലൂടെയാണ് താരം ജനശ്രെദ്ധ നേടുന്നത്. മികച്ച അഭിനയ പ്രകടനവും താരം കാഴ്ചവെച്ചിരുന്നു.