മനോഹര പ്രണയ രംഗങ്ങൾ കോർത്തിണക്കിയ “ഉടുമ്പ്” സിനിമയിലെ ഗാനം കാണാം..!!

228

കണ്ണൻ താമരകുളത്തിന്റെ സംവിധാനത്തിൽ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയിൽ നിൽക്കുന്ന സിനിമയാണ് ഉടുമ്പ്. നടൻ സെന്തിൽ കൃഷ്ണയാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് ഉടുമ്പി എന്ന സിനിമയുടെ പുത്തൻ ഗാനമാണ്. കഴിഞ്ഞ ദിവസമാണ് ഗാനം പുറത്തിറക്കിയത്.

“കാലമേറെയായി കാത്തിരുന്നു ഞാൻ…” എന്ന ഗാനമാണ് മലയാള സിനിമയിലെ പ്രേമുഖ താരങ്ങളായ ആന്റണി വർഗീസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ഒന്നിച്ചു പുറത്തിറക്കിയത്. ഇരുകൈകൾ നീട്ടിയാണ് സിനിമ പ്രേക്ഷകർ ഗാനത്തെ സ്വീകരിച്ചത്. 24 മോഷൻ ഫിലിമിസും കെ റ്റി മൂവി ഹൗസും ഒന്നിച്ചാണ് നിർമാണം നിർവഹിക്കുന്നത്.

ഇമ്രാൻ ഖാനാണ് ഈ പ്രണയ ഗാനത്തിനു ശബ്ദം നൽകിരിക്കുന്നത്. രാജീവ്‌ ആലിങ്കലിന്റെ വരികർക്ക് ഗ്രേസാണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രീജിത്ത് ശശിധരനും അനീഷ് സഹദേവനും ഒന്നിച്ചാണ് തിരക്കഥാ ഒരുക്കിരിക്കുന്നത്. എഡിറ്റർ വി ടി ശ്രീജിത്ത്‌, ഛായഗ്രഹണം രവിചന്ദ്രൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

ഹരീഷ് പേരാടി, ധർമജൻ ബോൾഗാട്ടി, അലൻസിയസ് ലോപ്പസ്, വി കെ ബൈജു, മുഹമ്മദ്‌ ഫൈസൽ, ജിബിൻ സാഹിബ്‌, എൽദോ ടി ടി, ബാദുഷ എൻ എം, സാജൽ സുദർശൻ, മൻരാജ്, യാമി, അഞ്ജലീന, ശ്രേയ അയ്യർ തുടങ്ങി നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ ശ്രെദ്ധയമായ കഥാപാത്രം ചെയുന്നുണ്ട്.