ക്യൂട്ട് ലുക്കിൽ നിരഞ്ജന അനൂപ്..!! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..!!

മലയാളികളുടെ പ്രിയ യുവതാരമാണ് നിരഞ്ജന അനൂപ്. കലപാരമ്പര്യ കുടുബത്തിൽ നിന്നുമാണ് നടിയുടെ വരവ്. അഭിനയത്തിനു പുറമെ മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തി തകർത്തു അഭിനയിച്ച ലോഹം എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്.

വളരെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനു നിരവധി സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചു. ബി ടെക്, കെയർ ഓഫ് സൈറബാനു, ഇര, ഗൂഢാലോചന, പുത്തൻപണം തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. നടിയുടെ ഏറ്റവും അവസാനമായി അഭിനയിച്ചത് ചതുർമുഖം എന്ന സിനിമയിലാണ്.

സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് നിരഞ്ജന. ഇടയ്ക്ക് തന്റെ വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് നിരഞ്ജനയുടെ പുതിയ ചിത്രമാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അതീവ സുന്ദരിയായ നിരഞ്ജനയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്നെ ഏകദേശം ആറ് ലക്ഷത്തിനു മുകളിൽ ഫോളോവർസുണ്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുറന്നാൽ നടിയുടെ പുതിയ ചിത്രമാണ് നിറഞ്ഞു നിൽക്കുന്നത്. ചിത്രങ്ങൾ മാത്രമല്ല താരം കുറിച്ച അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.” ചൂളമടിച്ച് കറങ്ങി നടക്കും ” എന്ന ഗാനത്തിന്റെ ഏതാനും വരികളാണ് താരം രേഖപ്പെടുത്തിരിക്കുന്നത്.