നൃത്ത ചുവടുകളുമായി പ്രേക്ഷകരുടെ പ്രിയ നടി അനു സിത്താര..!

വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനു സിത്താര. തന്റെ സൗന്ദര്യവും അഭിനയവും കൊണ്ടാണ് അനേകം ആരാധകരെ ലഭിക്കുവാൻ കാരണം. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനു അഭിനയ ജീവിതത്തിലേക്ക് കടന്നത്.

എന്നാൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. ചെറിയ കഥാപാത്രമാണെങ്കിലും മലയാളികളുടെ മനസ്സിൽ കവർന്നുയെടുക്കാൻ നടിയ്ക്ക് സാധിച്ചു. ഇതിനു ശേഷം ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. അച്ചായൻസ്, മാമാങ്കം തുടങ്ങിയ ശ്രെദ്ധയമായ സിനിമകളിൽ വേഷമിടാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരു അഭിനയത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും നൃത്തം വീഡിയോകളും പങ്കുവെച്ച് താരം എത്താറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് നടി പങ്കുവെച്ച മറ്റൊരു നൃത്ത വീഡിയോയാണ്. കാതൽ കഥകളി എന്ന ഗാനത്തിനാണ് അനു സിത്താര ചുവടുകൾ വെക്കുന്നത്.

നിമിഷ നേരം കൊണ്ട് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇതിനോടകം തന്നെ ആയിരകണക്കിന് ലൈക്‌സാണ് ലഭിച്ചിരിക്കുന്നത്. സൈമൺ, സൗമ്യ മേനോൻ, ശിവദ തുടങ്ങി മലയാള സിനിമയിലെ പ്രേമുഖ താരങ്ങൾ കമെന്റ്സുമായി എത്തിയിരുന്നു.

മറ്റ് നടിമാരെ പോലെയല്ല അനു സിത്താര. സാധാരണ വിവാഹം കഴിഞ്ഞാൽ താരങ്ങൾ അഭിനയ ജീവിതത്തിൽ നീണ്ട ഇടവേള എടുക്കുകയാണ് പതിവ്. എന്നാൽ അനു സിത്താര വിവാഹത്തിനു ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ പ്രധാന കാരണക്കാരൻ തന്റെ ഭർത്താവാണെന്ന് താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിരുന്നു.

https://youtu.be/HF3siL2f-S4