ചുവപ്പിൽ സുന്ദരിയായി 96 സിനിമയിലെ നായിക ഗൗരി കിഷൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

390

വിജയ് സേതുപതി നായകനായി എത്തിയ 96 എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടിയാണ് ഗൗരി ജി കിഷാൻ. ചിത്രത്തിൽ നടി തൃഷയുടെ കുട്ടികാലമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ജനശ്രെദ്ധ നേടിയ താരവും കൂടിയാണ് ഗൗരി. പ്ലസ്‌ടുവിൽ പഠിക്കുമ്പോളാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

മലയാളി കൂടിയായ താരം പിന്നീട് 2019ൽ മാർഗകളി എന്ന സിനിമയിലും അഭിനയിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച നടി തമിഴ് താരരാജാവ് ദളപതി വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന സിനിമയിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഗൗരിയുടെ ഏറ്റവും പുതിയ സിനിമയായിരുന്നു സണ്ണി വേയ്ൻ പ്രധാന കഥാപാത്രമായി എത്തുന്ന അനുഗ്രഹിതൻ ആന്റണി.

ചലചിത്രത്തിൽ നായിക കഥാപാത്രമാണ് ഗൗരി കൈകാര്യം ചെയുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയും കൂടിയാണ് ഗൗരി. സമൂഹ മാധ്യമങ്ങളിൽ ഗൗരി നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്.

ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയാണ് ചിത്രങ്ങൾ അതിമനോഹരമായി ക്യാമറ കണ്ണുകളിലൂടെ പകർത്തിരിക്കുന്നത്. മുല്ലപ്പൂവും, കമ്മലും അണിഞ്ഞ് ചുവന്ന വസ്ത്രം ധരിച്ച് അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ചുവടെ കമെന്റ്സുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.