സാരിയിൽ സുന്ദരിയായി സ്വാസിക..!! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാസിക. മിനിസ്ക്രീൻ പരമ്പരകളിലെ നായികമാരിൽ ഒരാളായ സ്വാസിക സീത എന്ന പരമ്പരയിലൂടെ സീതയായി വന്ന് പ്രേഷകരുടെ മനം കവർന്ന താരമാണ് സ്വാസിക. സീരിയൽ കൂടാതെ അനേകം സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങൾ നൽകുമ്പോളും വളരെ മികച്ച പ്രകടനമാണ് നടി കാഴ്ച്ചവെക്കാറുള്ളത്.

കട്ടപ്പനയിലെ ഹൃതിക്റോഷൻ എന്ന സിനിമയിലെ നീതു എന്ന കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയതായിരുന്നു. പിന്നീട് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ഇട്ടിമാണി മായ്ഡ് ഇൻ ചൈന എന്ന സിനിമയിലും ശ്രെദ്ധയമായ വേഷം നടി ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.


ഇപ്പോൾ സ്വാസികയുടെ പുതിയയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഫോട്ടോഗ്രാഫർ ക്രിസ്റ്റി ഷേർലിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. മുന്നാറിൽ ഉള്ളത് ഫ്രാഗ്രാൻഡ്നേച്ചർ നിന്നുമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷൂ ധരിച്ച് സാരീയിൽ മോഡേൺ ആയിട്ടുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.


നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. മിനിസ്‌ക്രീനിൽ നിരവധി പരമ്പരകളിൽ സ്വാസിക വേഷമിട്ടിട്ടുണ്ട്. സീരിയൽ പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സ്വാസിക. ഇതിനു മുമ്പും സ്വാസികയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ലോകത്ത് വൈറലായിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡൽ മേഖലയിലും നർത്തകി മേഖലയിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.