സാരിയിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്ത്..!! ചിത്രങ്ങൾ കാണാം..

മലയാളികളുടെ താര കുടുബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. താരത്തിന്റെ മക്കളും പേരമക്കളും സിനിമയിൽ പല മേഖലകളിൽ സജീവമാണ്. നടയുടെ രണ്ട് മക്കളായ പ്രിത്വിരാജ് സുകുമാരനും, ഇന്ദ്രജിത്ത് സുകുമാരനും സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഇന്ദ്രജിത്ത് മികച്ച അഭിനയ പ്രകടനമാണ് ഓരോ സിനിമയിലും കാഴ്ചവെക്കുന്നത്. തന്റെ ഭാര്യയായ പൂർണിമ നടിയായും ഫാഷൻ ഡിസൈനറായും സജീവമാണ്.

വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ വൈറസ് എന്ന സിനിമയിലൂടെയായിരുന്നു പൂർണിമയുടെ രണ്ടാം വരവ്. ഫാഷൻ മേഖലയിൽ സജീവമായ താരം തന്റെ പുത്തൻ ഫാഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടിയുടെ പുതിയ ചിത്രമാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള സാരീ ധരിച്ച് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. നിമിഷ നേരം കൊണ്ടാണ് പൂർണിമയുടെ ചിത്രങ്ങൾ വൈറലായത്. വളരെ നല്ല പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ഇപ്പോൾ ലഭിച്ചോണ്ടിരിക്കുന്നത്.

വൈറസ് എന്ന സിനിമയിലൂടെ ഒരു തിരിച്ചു വരവ് ഉണ്ടായിരുനെങ്കിലും താരം മുഴുവനായി അഭിനയ ജീവിതത്തിൽ സജീവമായിട്ടില്ല. ഒരുപാട് ആരാധകരെയാണ് പൂർണിമ നേടിയെടുത്തത്. തന്റെ പുതിയ സിനിമയ്ക്കും മറ്റ് വിശേഷങ്ങളും അറിയുവാൻ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേഷകരും ആരാധകരും.