ക്യുട്ട് ലുക്കിൽ യുവ താരം നിഖില വിമൽ..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!

1544

മലയാളികളുടെ പ്രിയങ്കരിയാണ് നടി നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ മലയാള സിനിമയിൽ നായികയായി എത്തുന്നത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.

വെള്ള ബനിയനും ജീൻസ് ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോ യൂട്യൂബിലും തരംഗമാവുകയാണ്. വ്യത്യസ്ത ഭാവത്തിലാണ് താരം ക്യാമറകളുടെ മുന്നിൽ നിൽക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഫോട്ടോഷൂട്ടുകൾ വൈറലാകുന്നത്. നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫർ ബേസിൽ പൗലോയാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ഒരുക്കിരിക്കുന്നത്. എഡിറ്റ്‌ നിർവഹിച്ചിരിക്കുന്നത് അസ്ക്കുയാണ്. എന്തയാലും ഇപ്പോൾ നടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ സിനിമയിൽ ശാലോമി എന്ന കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയതാണ്. ഈയൊരു സിനിമയിലൂടെയാണ് നടി നിരവധി ആരാധകരെ സ്വന്തമാക്കിയത്.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും നടി നല്ല സജീവമാണ്. താരത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമയായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ നിഖില മമ്മൂട്ടിയോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. സിനിമയിൽ തന്റെ അഭിനയ പ്രകടനത്തിനു നല്ല പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.