കുതിരപ്പുറത്ത് ഒരു കിടിലൻ ഫോട്ടോഷൂട്ട്..! മമ്ത മോഹൻദാസിൻ്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

2005ൽ മുതൽ സിനിമ സജീവമായി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത. ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും വന്നപ്പോൾ അതിനെയൊക്കെ തരണം ചെയ്ത മികച്ച രീതിയിൽ സിനിമയിൽ ഉയർന്നു പോകുകയായിരുന്നു. തെന്നിന്ത്യയിൽ ഏറെ സജീവമാണ് താരം. ഒട്ടുമിക്ക അന്യഭാക്ഷ സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചലചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് അരങേട്ടം കുറിച്ചത്. എന്നാൽ ഇപ്പോൾ നടിയുടെ ഫോട്ടോഷൂട്ട് ചിത്രവും യൂട്യൂബ് വീഡിയോയുമാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ തന്നെ പതിനാറു ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് ഉള്ളത്. പിങ്ക് വസ്ത്രത്തിൽ ഊഞ്ഞാലിൽ ആടുന്ന താരത്തെയാണ് കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ആയിരകണക്കിന് ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫർ അരുൺ മാത്യുയാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. വസ്ത്രലങ്കാരം ഒരുക്കിയത് പ്രിൻസസ് സ്റ്റുഡിയോയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. യൂട്യൂബിലും മംമ്തയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

തുടക്കം മയൂഖം മുതൽ ഒടുക്കം ഫോറെൻസിക്ക് വരെ എത്തി നിൽക്കുകയാണ് താരം. ശക്തമായ പോലീസ് കഥാപാത്രമായിരുന്നു മംമ്ത മോഹൻദാസ് ഫോറൻസിക്കിൽ കാഴ്ച്ചവെച്ചത്.മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബി രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുണ്ട്. ആരാധകരും സിനിമ പ്രേഷകരും ഏറെ കാത്തിരിപ്പിലാണ് തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി