ജോഗിങ് ഫോട്ടോഷൂട്ടുമായി ആരാധകരുടെ പ്രിയ നടി ഗായത്രി സുരേഷ്..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേതാവാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി വേഷമിട്ട ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ നടിയ്ക്ക് സാധിച്ചു.

2011ലെ ഫെമിന മിസ് കേരള ജേതാവ് കൂടിയാണ് ഗായത്രി. ഇതിന്റെ പിന്നാലെയാണ് നടി സിനിമയിലേക്കും ചേക്കേറുന്നത്. മലയാള സിനിമയിലെ നിരവധി പ്രേമുഖ യുവതാരങ്ങളുടെ നായികയായി അഭിനയിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു. നടിയുടെ ആദ്യ സിനിമ തന്നെ ഏറെ ജനശ്രെദ്ധ നേടിയത് കൊണ്ട് പിന്നീട് ഒരുപാട് അവസരങ്ങളായിരുന്നു തന്നെ തേടിയെത്തിയത്.

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ സുപ്രധാരണ വേഷങ്ങളിൽ എത്തിയ ഇര, ടോവിനോ നായകനായി തിളങ്ങി ഒരു മേക്സിക്കൻ അപാരത തുടങ്ങിയ സിനിമകളിൽ ഗായത്രി സുരേഷ് തിളങ്ങിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് നടി.

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ നടി മറക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ തന്നെ പത്ത് ലക്ഷത്തിനു മുകളിലാണ് ഫോള്ളോവർസ് ഉള്ളത്‌. ഇപ്പോൾ മറ്റൊരു ചിത്രമാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. മൈതാനത്ത് നീല വസ്ത്രത്തിലെ വ്യത്യസ്ത ഭാവത്തിൽ നിൽക്കുന്ന നടിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

ഫോട്ടോഗ്രാഫർ അജീഷ് പ്രേമാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ആയിരകണക്കിന് ലൈക്‌സും രസകരമായ കമെന്റ്സുമാണ് ഇപ്പോൾ ലഭിച്ചോണ്ടിരിക്കുന്നത്. ഗായത്രിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.