സാരിയിൽ ഗ്ലാമറസായി നടി ദിവ്യ പിള്ള..! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

മലയാളികളുടെ പ്രിയങ്കരിയാണ് ദിവ്യ പിള്ള. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും വലിയ പ്രേക്ഷക പിന്തുണയാണ് നടിയ്ക്കുള്ളത്. തന്റെ രണ്ടാം സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരമാണ് ദിവ്യ പിള്ള. മലയാള സിനിമയിൽ തന്നെ മികച്ച സംവിധായകനായ ജിത്തു ജോസഫിനോടപ്പം തന്റെ അഭിനയ ജീവിതത്തിൽ തുടക്കം കുറിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു.

ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന സിനിമയിലൂടെ താരം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ പ്രിത്വിരാജ് നായകനായി എത്തിയ ഊഴം എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. സിനിമയിൽ നായിക കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്.

ഒരുപാട് പ്രേമുഖ നടന്മാരോടപ്പം അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ടോവിനോ നായകനായ എടക്കാട് ബറ്റാലിയൻ 06, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, മൈ ഗ്രേറ്റ്‌ ഫാദർ തുടങ്ങിയ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിൽ തന്റെ കഴിവിന്റെ പരമാവധിയാണ് പ്രകടനമാക്കുന്നത്. തന്റെ സിനിമയിൽ നൂറു ശതമാനം നീതി പുലർത്തുന്ന താരമാണ് ദിവ്യ.

ഒരുപാട് ആരാധകരുള്ള നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ തന്നെ രണ്ട് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് ഉള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് നടി പങ്കുവെച്ച ഒരു വീഡിയോയാണ്. കല്യാണ പെണ്ണിന്റെ വേഷത്തിൽ ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ വിവാഹമായോ എന്നാണ് ആരാധകർ ചോദ്യം. ചിത്രങ്ങൾ അതിമനോഹരമായി പകർത്തിയിരിക്കുന്നത് വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി കമ്പനിയാണ്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന്റെ ഭാഗമായിട്ടാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഒരുപാട് ആരാധകരാണ് താരത്തിനു ലഭിച്ചത്.

https://youtu.be/ODV6dybeyQk