സ്റ്റാർ മാജിക് വേദിയിൽ തിളങ്ങി നടി ദുർഗ്ഗ കൃഷ്ണയും ഭർത്താവും..!!

പ്രദീപ്‌ നായരുടെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായി എത്തിയ വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച ഒരു നടിയാണ് ദുർഗ കൃഷ്ണ. മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ താരത്തിനു അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ജയസൂര്യ വേറിട്ട വേഷമിട്ട പ്രേതം, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയാ സിനിമകളിൽ താരം തിളങ്ങി. മലയാള സിനിമയിലെ താരരാജാവായ മോഹൻലാലിന്റെ ഏറ്റവും കടുത്ത ആരാധികയാണ് ദുർഗ കൃഷ്ണ. മോഹൻലാൽ ആരാധകരും സിനിമ പ്രേഷകരും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന സിനിമയാണ് റാമീൽ.

ചലചിത്രത്തിൽ മോഹൻലാലിനോടപ്പം അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നൃത്തത്തിന്റെ വീഡിയോ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നടി പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ദുർഗ കൃഷ്ണ അർജുൻ രവീന്ദ്രനെ ജീവിത പങ്കാളിയാക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്. സ്റ്റാർ മാജിക്കിൽ അതിഥിയായി ഇരുവരും എത്തിയിരുന്നു. ഒന്നിച്ചുള്ള പല പരിപാടികളും ഷോകളിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാർ മാജിക്കിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.