ക്യൂട്ട് ലുക്കിൽ നടി ദീപ്തി സതി..!! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

637

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ പ്രധാന കഥാപാത്രമായി എത്തിയ നടിയാണ് ദീപ്തി സതി. ഈ ഒറ്റ ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രത്തിലൂടെ ദീപ്തി സതി പ്രേക്ഷക മനസുകളിൽ ഇടം പിടിക്കുകയും ചെയ്തു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും താരം എത്തിയിരുന്നു.

പരസ്യ രംഗത്തും നിന്നും എത്തിയ മലയാള സിനിമയിൽ ചുവട് ഉറപ്പിച്ച നടിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. നടി എന്നതിലുപരി മോഡലും കൂടിയാണ് ദീപ്തി. മലയാളി അമ്മയുടെയും കാശ്മീരി അച്ഛന്റെയും മകളാണ് ദീപ്തി. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട തുടങ്ങിയ ഭാക്ഷകളിൽ സജീവമായ നടിയാണ് ദീപ്തി. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരുന്നത്.

വളരെ മികച്ച അഭിനയ പ്രകടനമാണ് തന്റെ ഓരോ സിനിമയിലും താരം പ്രകടനമാക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങളാണ് സിനിമകളിൽ നിന്ന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. മല്ലുസ്‌ക്രീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായിട്ടാണ് താരം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്.