ഗ്ലാമർ ലുക്കിൽ സുരഭി സന്തോഷ്..!! താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെയാണ് സുരഭി സന്തോഷ്‌ മലയാളികൾക് പ്രിയങ്കരിയായി മാറിയത്. ഒരു ചാനലിലെ മോർണിംഗ് ടോക്ക് എന്ന പരിപാടിയിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ചെറുപ്പ കാലം മുതൽ തന്നെ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്ന താരം തിരുവനന്തപുരത്തു പതിനാറാം വയസിൽ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അന്നത്തെ ആ ഡാൻസ് പരിപാടി കവർ ചെയ്ത ചാനെലിലാണ് താരം ആദ്യമായി ഇന്റർവ്യൂ കൊടുത്തതും

മലയാളി ആണെങ്കിലും കന്നഡ സിനിമയിലാണ് താരത്തിന്റെ ആദ്യ ചുവടുവെയ്പുണ്ടായിരുന്നത്. എന്നാൽ സംവിധായകന്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ആ ചിത്രം മാറ്റി വെക്കുകയാണ് ഉണ്ടായതു. മലയാള ഹിറ്റ്‌ ചിത്രം നിവേദ്യം എന്ന സിനിമയുടെ റീമേക് ആയിരുന്നു അതു. എന്നാൽ ആ സംവിധായകന്റെ തന്നെ അടുത്ത ചിത്രത്തിൽ താരത്തിന് അവസരം നൽകുകയും ചെയ്തു.
ദുഷ്ട, സെക്കന്റ്‌ ഹാഫ് എന്നീ രണ്ടു കന്നഡ സിനിമകളിലും താരം അഭിനയിച്ചിരുന്നു. 2011ൽ എസ് നാരായണന്റെ സംവിധാന മികവിലാണ് ദുഷ്ട എന്ന സിനിമ പുറത്തിറങ്ങിയത്. ഈ രണ്ടു സിനിമകൾക്ക് ശേഷമായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള ചവിട്ടു പടി. കിനാവള്ളി, കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകളാണ് മലയാളത്തിൽ താരത്തിനുള്ളത്.