ക്യൂട്ട് ലുക്കിൽ തമിഴ് ആരാധകരുടെ പ്രിയ നടി തന്യ രവീന്ദ്രൻ…!!

തമിഴ് സിനിമ മേഖലയിലെ മുൻനിര നായികമാറിൽ നിൽക്കുന്ന ഒരാളാണ് തന്യ രവിചന്ദ്രൻ. ശശികുമാർ പ്രധാന കഥാപാത്രമായി എത്തിയ ബല്ലേ വല്ലേയാതാവ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടക്കുന്നത്. തന്റെ ആദ്യ സിനിമയിൽ നിന്നു തന്നെ അനവധി ആരാധകരെയാണ് തന്യ സ്വന്തമാക്കിയത്.

ഈ സിനിമയ്ക്ക് ശേഷം താരം വിജയ് സേതുപതി നായകനായി അഭിനയിച്ച കറുപ്പൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായിരുന്നു തന്യ കൈകാര്യം ചെയ്തിരുന്നത്. തമിഴ് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു കഥാപാത്രമായിരുന്നു കറുപ്പൻ എന്ന സിനിമയിൽ താരം കൈകാര്യം ചെയ്തിരുന്നത്. ഓരോ സിനിമയിലും വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നത്.

തമിഴ് ഇൻഡസ്ട്രിയിലെ ഏറെ പ്രസക്ത നടന്നായ രവിചന്ദ്രന്റെ കൊച്ചു മകളാണ് തന്യ. തന്റെ മുത്തച്ചന്റെ പ്രചോദനം മൂലമാണ് നടി സിനിമ മേഖലയിലേക്ക് ചുവടുവെക്കാൻ കാരണമെന്ന് പല അഭിമുഖങ്ങളിലും തന്യ വെളിപ്പെടുത്തിട്ടുണ്ട്. ഫാഷൻ രംഗത്തും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ നടി മറക്കാറില്ല.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് തന്യയുടെ പുതിയ ചിത്രമാണ്. വെള്ള ഷർട്ട്‌ ധരിച്ചുള്ള നടിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് തന്യ സാധാരണമായി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്.