ബൈക്ക് ഓടിക്കാൻ മറന്നട്ടില്ല..! 15 വർഷങ്ങൾക്ക് ശേഷം ബൈക്ക് ഓടിച്ച വീഡിയോ പങ്കുവച്ച് മമ്ത മോഹന്ദാസ്..

ഹരിഹരന്റെ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാള ചലചിത്രത്തിന് ലഭിച്ച ഒരു നടിയാണ് മംമ്മത മോഹൻദാസ്. ഈ സിനിമയ്ക്ക് ശേഷം വളരെ നല്ല രീതിയിലാണ് നടി അഭിനയ ജീവിതത്തിൽ മുന്നോട്ട് പോയത്. ഒരുപാട് പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് നിലവിൽ ഉള്ളത്‌. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് അന്യഭാക്ഷകളിൽ നിന്നും ഒരുപാട് ആരാധകരാണ് നടിയ്ക്കുള്ളത്.

ശക്തമായ കഥാപാത്രങ്ങളിലൂടെ മംമ്മത സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി എത്തിയ ക്രൈം ത്രില്ലെർ സിനിമയായ ഫോറെൻസിക്കാണ് താരത്തിന്റെ അവസാനമായി ബിഗ്സ്‌ക്രീനിൽ എത്തിയത്. പോലീസുകാരിയായി മികച്ച പ്രകടനം തന്നെയായിരുന്നു നടി അവിടെയും കാഴ്ചവെച്ചത്.

സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തവണ നടി എത്തിയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ്. ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് താരം ഇരുചക്ര വാഹനം ഓടിക്കുന്നത് എന്ന് അടിക്കുറിപ്പിൽ വെക്തമാക്കുന്നു.

ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ല എന്നാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്. സിനിമ താരമായതിന് ശേഷം താരം ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്ന കാര്യമായിരുന്നു ബൈക്ക് ഓടിക്കുന്നത്. എന്നാൽ ഇപ്പോളാണ് ആ ഒരു അവസരം ലഭിച്ചത് എന്ന് നടി പറയുന്നു. അതുമാത്രമല്ല തന്റെ പഴയ കാല ബാംഗ്ലൂർ ദിവസങ്ങളും ഈ സമയത്ത് ഓർമ്മ വരുന്നുയെന്നും നടി കുറിപ്പിൽ സൂചിപ്പിക്കുന്നു.

https://youtu.be/pqtaLzSEiMk