സോഷ്യൽ മീഡിയയിൽ വൈറലായി നടി ഐശ്വര്യ മേനോൻ്റെ വർക്കൗട്ട് വീഡിയോ..!!

മൺസൂൺ മൻഗൂസ് എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഐശ്വര്യ മേനോൻ. ഫഹദ് ഫാസിലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. തന്റെ ആദ്യ മലയാള സിനിമ തന്നെ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. പിന്നീട് നടിയെ മലയാള സിനിമയിൽ കാണാൻ സാധിച്ചില്ല.

2013ൽ പുറത്തിറങ്ങിയ ആപ്പിൾ പെണ്ണെ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിലേക് ചുവട് വെക്കുന്നത്. ഇപ്പോൾ നടി തമിഴ് കന്നട സിനിമ മേഖലയിലാണ് സജീവം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ. മോഡേൺ വസ്ത്രത്തിലും അതീവ ഗ്ലാമർ ലുക്കിലുമാണ് നടി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്.

എന്നാൽ ഇപ്പോൾ നടിയുടെ പുതിയ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് ഐശ്വര്യയ്ക്കുള്ളത്. ജിമ്മിൽ നിന്നും വർക്ക്‌ഔട്ട്‌ ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഒരുപാട് ലൈക്‌സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്.

സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം ഏറെ സജീവമാണ്. ഇതിലുപരി മികച്ച ചിത്രക്കാരി കൂടിയുമാണ് ഐശ്വര്യ. എസ്‌ആർഎം സർവകാശലയിൽ നിന്നും എഞ്ചിനീയറിംഗ് ബിരിദം നേടിയതാണ്. ഒരു ഐടി കമ്പനിയിൽ നിന്നും ജോലി ഉപേക്ഷിച്ചാണ് നടി മോഡൽ രംഗത്തും അഭിനയ രംഗത്തെക്കും എത്തിയത്.

https://youtu.be/2UMxEupmKh4