പുത്തൻ ഫോട്ടോഷൂട്ടുമായി അമെയ മത്യു..!! താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

257

മലയാളത്തിലെ വെബ്സീരീസായ കരിക്കിലൂടെ ശ്രദ്ധയമായ താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയ്ക്ക് ഒരുപാട് ആരാധകരാണ് നിലവിൽ ഉള്ളത്. അനേകം മലയാള സിനിമയിൽ അഭിനയിച്ച താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

മമ്മൂക്ക പ്രധാന കഥാപാത്രമായി എത്തിയ ദി പ്രീസ്റ്റ് എന്ന സിനിമയാണ് അമേയയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചലചിത്രം. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളാണ് നടി അഭിനയിച്ചിരിക്കുന്നത്.
ഏത് കഥാപാത്രമാണെങ്കിലും അത് ഭംഗിയായി ചെയ്തു നൽകാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് നടി തെളിയിച്ചിട്ടുണ്ട്. അതിന്റെ പ്രധാന ഉദാഹരണമാണ് കരിക്കും മറ്റ് സിനിമകളും.

സമൂഹ മാധ്യമങ്ങളിൽ അമേയ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടിയുടെ പുത്തൻ ചിത്രമാണ്. പല നിറങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ടീ ഷർട്ടും പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം അമേയക്ക് മൂന്നു ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് ഉള്ളത്‌. അതുകൊണ്ട് വളരെ പെട്ടന്നായിരുന്നു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

ചിത്രങ്ങൾ മാത്രമല്ല നടി പങ്കുവെച്ച അടികുറിപ്പും ഏറെ ശ്രദ്ധയമാണ്. “പ്രതിസന്ധിഘട്ടങ്ങളിലും നന്മയും സ്നേഹവും മനസ്സിൽ സൂക്ഷിച്ച് മുന്നോട്ട് പോകാം. ഈ സമയവും കടന്നു പോകും” എന്നായിരുന്നു അമേയ ഇൻസ്റ്റയിൽ കുറിച്ചത്. താരത്തിന്റെ ഓരോ വാക്കുകളും ഏറെ അർത്ഥവെക്തമാണ്. ഒരുപാട് നല്ല അഭിപ്രായങ്ങളുമായി അനേകം പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്.