2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് ലഭിച്ച മികച്ച ഒരു നടിയാണ് രചന നാരായണൻകുട്ടി. തുടക്കത്തിൽ താരം രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. പിന്നീട് നീണ്ട പതിമൂന്ന് വർഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ശേഷം 2013 മുതലാണ് നടി സിനിമയിൽ സജീവമാകുന്നത്.
ലൈഫ് ഓഫ് ജോസുട്ടി, പുണ്ണ്യാളൻ അഗർബത്തീസ്, ആമേൻ, പുതിയ നിയമം തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ കഥാപാത്രം ചെയ്തു. അഭിനയത്തിൽ മാത്രമല്ല നൃത്തം, അവതാരിക, ഡബ്ബിങ് അര്ടിസ്റ്റ് എന്നീ മേഖലയിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച കുച്ചിപ്പുടി നർത്തകി കൂടിയാണ് രചന.
ഒരുപാട് വേദികളിൽ നൃത്ത പരിപാടിയിലൂടെ ആരാധകരുടെ കൈയടികൾ ഏറ്റു വാങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ നടി തന്റെ പുത്തൻ നൃത്ത വീഡിയോകളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് താരം സ്വിമ്മിംഗ് പൂളിൽ നിന്നും നൃത്തം ചെയ്യുന്ന വീഡിയോയാണ്.
ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിനു മേലെ ഫോള്ളോവർസുള്ള രചന പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. അതെ അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
ബിഗ്സ്ക്രീനിലൂടെ തിളങ്ങിട്ടുണ്ടെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് മിനിസ്ക്രീനിലൂടെയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെയാണ് താരം ഏറെ അറിയപ്പെടാൻ തുടങ്ങിയത്. നല്ല പ്രേക്ഷക പ്രീതി ലഭിച്ച പരമ്പരയും കൂടിയാണ് മറിമായം.