പ്രേക്ഷകരെ ഞെട്ടിച്ച് നിക്കി ഗൽറാണിയുടെ ഇഡിയറ്റ് ട്രൈലർ കാണാം.!!

മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് നിക്കി ഗൽറാണി. ഒട്ടുമിക്ക സിനിമകളിലും നായികയായിട്ടാണ് താരം വേഷമിട്ടിരുന്നത്. നിവിൻ പൊളി പ്രധാന കഥാപാത്രമായി എത്തിയ 1983 എന്ന സിനിമയിൽ നിവിന്റെ കാമുകി കഥാപാത്രമായിട്ടാണ് താരം ആദ്യമായി സിനിമയിലേക്ക് കടക്കുന്നത്. പിന്നീട് ദിലീപിന്റെ നായികയായി നടി തിളങ്ങിയിരുന്നു.

ഇവൻ മര്യാദരാമൻ എന്ന സിനിമയിലൂടെയാണ് നടിയെ മലയാളി പ്രേക്ഷകർ ശ്രെദ്ധിക്കാൻ ആരംഭിച്ചത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ആ സിനിമയിലൂടെ നടിയ്ക്ക് ലഭിച്ചത്. പിന്നീട് വെള്ളിമൂങ്ങാ, ദമാക്ക, മൊട്ട ശിവ കെട്ട ശിവ എന്നീ സിനിമകളിലും താരം ശ്രദ്ധയമായ കഥാപാത്രം ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് നടി നായികയായി എത്തുന്ന ഇഡിയറ്റ് എന്ന സിനിമയുടെ ട്രൈലെറാണ്. സിനിമയിൽ നായകൻ കഥാപാത്രം കൈകാര്യം ചെയ്യുന്നത് മിർച്ചി ശിവയാണ്. മയിൽ സ്വാമി, ഉർവശി,അക്ഷര ഗൗഡ, അനന്ത രാജ്, രവി മരിയ, സിങ്കുമുത്തു എന്നീ അഭിനേതാക്കാളും മറ്റ് കഥാപാത്രമായി എത്തുന്നുണ്ട്.

റാം ബാലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഗീത ഒരുക്കുന്നത് വിക്രം സെൽവയാണ്. യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന വീഡിയോ കൂടിയാണ് ഇഡിയറ്റിന്റെ ട്രൈലെർ. സിനിമ പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തന്റെ അഭിനയ കാലഘട്ടത്തിൽ നാല്പതുയോളം സിനിമകളിൽ നിക്കി ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഒരു പക്ഷേ തന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായിരിക്കും ഇഡിയറ്റ്.