സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം അനുപമ പരമേശ്വരൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

317

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ പ്രേമം എന്ന സിനിമയിലൂടെ സംവിധായകൻ അൽഫോൻസ് പുത്രൻ പരിചയപ്പെടുത്തിയ നടിയാണ് അനുപമ പരമേശ്വരൻ. സിനിമയിൽ മേരി എന്ന കഥാപാത്രമായിരുന്നു നടി കൈകാര്യം ചെയ്തിരുന്നത്. വളരെ മികച്ച സ്വീകാര്യതയായിരുന്നു അനുപമയ്ക്ക് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

തന്റെ ആദ്യ സിനിമയിലൂടെ ഏറെ തിളങ്ങി നിന്ന ഒരാൾ കൂടിയായിരുന്നു അനുപമ. മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ നടി അഭിനയിച്ചിരുന്നു. ഇപ്പോൾ താരം തെലുങ്ക് സിനിമ മേഖലയിൽ നല്ല സജീവമാണ്. മലയാളികളുടെയിടയിൽ നിന്നും ഏറെ വിമർശനങ്ങൾ ലഭിച്ചത് കൊണ്ടായിരുന്നു താരം മോളിവുഡിൽ നിന്നും മാറി നിൽക്കാൻ കാരണമെന്ന് അനുപമ വെക്തമാക്കിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സംവിധായകയായും, അഭിനയത്രിയായും മണിയറയിലെ അശോകൻ എന്ന സിനിമയിൽ പ്രേത്യക്ഷപ്പെട്ടത്. ഏറെ പ്രേക്ഷക പിന്തുണയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരം തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രേത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിലുള്ള ഒരു ചിത്രമാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കറുത്ത സാരീയിൽ അതീവ സുന്ദരിയായ അനുപമയെയാണ് കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിരവധി പേരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്.