കഠിനമായ വർക്കൗട്ട് വീഡിയോ ആരാധകർക്ക് പങ്കുവച്ച് ജോസഫ് സിനിമയിലെ നായിക മാധുരി..!!

ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് മാധുരി ബ്രികാൻസ. ആദ്യ ചിത്രത്തിൽ പ്രകടനത്തിനു തന്നെ മികച്ച പിന്തുണയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.നിരവധി ആരാധകരെ താരം ഒറ്റ സിനിമയിലൂടെ സ്വന്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ മാധുരി തന്റെ വ്യായാമ ചിത്രങ്ങളും വീഡിയോകളും വൈറലാവാറുണ്ട്. ഇപ്പോൾ ഇത മാധുരി പങ്കുവെച്ച പുതിയ ചിത്രവും ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഇരുന്ന് വ്യായാമം ചെയ്യുന്ന വീഡിയോയാണ് മാധുരി ഇത്തവണ പങ്കുവെച്ചിട്ടുള്ളത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം തന്നെയാണെന്ന് നടി പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിൽ മേലെ ആരാധകരാണ് നടിയെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ പുതിയ വീഡിയോ വൈറലാവുകയായിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്ക് മോശമായ കമെന്റ്സ് ലഭിക്കുമ്പോൾ മറ്റ് നടിമാരെ പോലെ മൗനം പാലിക്കാറില്ല. അത്തരക്കാർക്ക് വളരെ ചുട്ട മറുപടിയാണ് നടി നൽകാറുള്ളത്. അഭിനയത്തിൽ മാത്രമല്ല മോഡൽ രംഗത്തിലും മാധുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ജോസഫ് എന്ന സിനിമയിലൂടെയാണ് താരം ജനശ്രെദ്ധ നേടിയെങ്കിലും മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ നടിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അൽമല്ലു, കുഷ്ക, പട്ടാഭിരാമൻ, ഇട്ടിമാണി മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താരം കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.

https://youtu.be/TBli1j4oAJk