അല്ലു അർജുൻ തകർത്തു കളിച്ച സീട്ടി മാർ..!! റീമേക്കുമായി സൽമാൻ ഖാനും ദിഷാ പട്ടാണിയും…! വീഡിയോ സോങ്ങ് കാണാം..!

കഴിഞ്ഞ ദിവസം സോഷ്യയൽ മീഡിയയിൽ നിറഞ്ഞു ഒന്നായിരുന്നു സൽമാൻ ഖാനും ദിഷ പട്ടാണിയും ഒരുമിച്ച് എത്തുന്ന രാധേ : ദി മോസ്റ്റ്‌ വേണ്ടെഡ് ഭായ് എന്ന സിനിമയുടെ ചെറിയ വാർത്ത. ബോളിവുഡ് അടക്കം നിരവധി സിനിമ പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് ആ വാർത്ത സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് സിനിമയുടെ സീട്ടി മാർ ഗാനമാണ്.

ദുവ്വഡ ജഗനാഥ്‌ എന്ന സിനിമയിലെ സിട്ടി മാർ എന്ന ഗാനത്തിന്റെ റീമേക്കായിരുന്നു സൽമാൻ ഖാന്റെ പുതിയ സിനിമയുടെ ഗാനവും. തെലുങ്ക് ചലചിത്രം കൂടിയായ ദുവ്വഡ ജഗനാഥ്‌ എന്ന സിനിമയിൽ അല്ലു അർജുനായിരുന്നു നായകനായി എത്തിയിരുന്നത്. കുറ്റവാളികളെ തേടി പിടിക്കുന്ന അണ്ടർ കവർ കുറ്റാന്വേഷകനന്റെ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്.

തന്റെ സ്ഥലത്തിൽ നിന്നും ഡ്രഗ് മാഫിയയെ മുഴുവനായി നശിപ്പിക്കുക എന്ന ദൗത്യത്തോടെയാണ് സൽമാൻ ഖാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. രൺദീപ് ഹൂഡയാണ് സൽമാൻ ഖാന്റെ വില്ലനായി എത്തുന്നത്.

കൂടാതെ ജാക്കി ഷാറോഫ് മറ്റൊരു പ്രധാന കഥാപാത്രമായി രാധേ: ദി മോസ്റ്റ്‌ വേണ്ടെഡ് ഭായ് എന്ന ചലചിത്രത്തിൽ എത്തുന്നുണ്ട്. മെയ്‌ 13ന് ഓൺലൈൻ പ്ലാറ്റ്ഫോം അടക്കം ബിഗ്സ്ക്രീനിലും പ്രദർശനത്തിനു എത്തുന്നുണ്ട്. അനേകം സിനിമ പ്രേമികൾ ഏറെ കാത്തിരിപ്പിലാണ് സൽമാൻ ഖാന്റെ പുത്തൻ സിനിമയ്ക്ക്.