അതീവ ഗ്ലാമർ ലുക്കിൽ ബിഗിൽ സിനിമയിലെ നടി ഇന്ദുജ രവിചന്ദ്രൻ..!!

1629

ദളപതി വിജയ് തകർത്തു അഭിനയിച്ച ബിഗിൽ എന്ന സിനിമയിലൂടെ തമിഴ്, മലയാള സിനിമ പ്രേമികൾക്കിടയിൽ ഏറെ ജനശ്രെദ്ധ നേടിയ താരമാണ് ഇന്ദുജ രവിചന്ദ്രൻ. വളരെ മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് ഒരുപാട് പ്രേമുഖരുടെ ആശംസ ലഭിച്ചിരുന്നു. മായദ മാൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്.

ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ് വിദ്യാർത്ഥി കൂടിയായ താരം അഭിനയത്തിൽ മാത്രമല്ല തന്റെ പഠനത്തിൽ നല്ല മിടുക്ക് കാണിച്ചിരുന്നു. പഠനത്തിന്റെ ഇടയിൽ തന്നെ മോഡലായും ഒരുപാട് പരസ്യങ്ങളിൽ അഭിനയത്രിയായും ഇന്ദുജ തിളങ്ങിയിരുന്നു. അങ്ങനെയൊരു ഓഡിഷൻ വഴിയാണ് താരം മായദ മാൻ എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്.

സിനിമയിൽ വൈഭവയുടെ അനുജത്തിയുടെ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. ബിഗിൽ അടക്കം സൂപ്പർ ഡ്യുപ്പർ, മാഗമുനി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തത് ഇന്ദുജയുടെ പുതിയ ചിത്രങ്ങളാണ്. കറുപ്പും വെള്ളയും അടങ്ങിയ സാരീയിലാണ് ഇതവണ പ്രേഷകരുടെ മനം കവർന്നിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കാണികളിൽ നിന്നും ലഭിക്കുന്നത്.