സോഷ്യൽ മീഡിയയിൽ വൈറലായി അഹാനയുടെ പുത്തൻ ചിത്രങ്ങൾ..!!

1292

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. മൂത്ത മകൾ അഹാനയും ഇശാനയും ഹൻസികയുമെല്ലാം തന്റെ അച്ഛനായ കൃഷ്ണ കുമാറിന്റെ പാത തുടർന്നപ്പോൾ രണ്ടാമത്തെ മകൾ ദിയയും ഭാര്യ സിന്ധു കൃഷ്ണയും യൂട്യുബിലും ഇൻസ്റ്റാഗ്രാമിൽ സജീവമായ താരങ്ങളാണ്.

അഹാന സിനിമ മേഖലയിൽ അഞ്ചു വർഷമായെങ്കിലും വെറും നാല് സിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. പതിനെട്ടാം പടി എന്ന സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് ടോവിനോ തോമസ് നായകനാകുന്ന ലൂക്കാ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ ടോവിനോയുടെ നായിക കഥാപാത്രമായിരുന്നു അഹാന കൈകാര്യം ചെയ്തിരുന്നത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു തന്റെ അഭിനയ പ്രകടനത്തിനു ആരാധകരിൽ നിന്നും ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി നടി ഏറെ സംവദിക്കാറുണ്ട്. കൂടുതൽ സമയം ചിലവുന്നത് ലക്ഷങ്ങൾ സബ്സ്ക്രൈബ്സുള്ള യൂട്യൂബ് ചാനലിലാണ്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് അഹാനയുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. മങ്ങിയ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് അഹാന ഇത്തവണ ആരാധകരുടെ മുന്നിൽ എത്തിട്ടുള്ളത്.


അസാനിയ നസ്രിനാണ് ഫോട്ടോഷൂട്ടിനു വേണ്ടി നടിയെ ഒരുക്കിരിക്കുന്നത്. ചിത്രങ്ങളിൽ അതീവ സുന്ദരിയാണ് അഹാന. ഫാഷൻ മേഖലയിൽ ഏറെ തിളങ്ങി നിൽക്കുന്ന വഫാര എന്ന ഫോട്ടോഗ്രാഫരാണ് ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.