ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ നട്ട ജൈവകൃഷിയുടെ വീഡിയോ പങ്കുവച്ച് ലാലേട്ടൻ..!!

മലയാള സിനിമയുടെ അഹങ്കാരമാണ് താരരാജാവായ മഹാനടൻ മോഹൻലാൽ. വില്ലൻ കഥാപാത്രത്തിലൂടെ ആദ്യമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ നായകനായി തിളങ്ങുകയായിരുന്നു. കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും അനേകം ആരാധകരെ സ്വന്തമാക്കിയ നടനാണ് നമ്മളുടെ സ്വന്തം ലാലേട്ടൻ.

തന്റെ പുതിയ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ് ഉണ്ടാക്കാറുള്ളത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഒരു വീഡിയോയായിരുന്നു താരം ബോക്സിങ് അഭ്യസിക്കുന്നത്. എന്നാൽ ഇപ്പോൾ എവിടെയും കാണാൻ സാധിക്കുന്നത് ലാലേട്ടന്റെ പുതിയ വീഡിയോയാണ്.ജൈവ കൃഷിയിൽ നിന്നുമുള്ള ലാലേട്ടന്റെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

എറണാകുളം എളമക്കരയിൽ വീടിന്റെ അടുത്തുള്ള കൃഷി സ്ഥലത്ത് നിന്നുമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് വർഷമായി ഈ കൃഷിയിടത്തിൽ നിന്നുമാണ് താരം പച്ചക്കറി ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വെക്തമാക്കുന്നുണ്ട്. ചെറിയ സ്ഥലത്ത് നിന്നും നിത്യജീവിതത്തിൽ അവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കാമെന്ന് ലാലേട്ടൻ തെളിയിച്ചിരിക്കുകയാണ്.

ചെന്നൈയിൽ നിന്നും ഈ വീട്ടിലേക്ക് വരുമ്പോൾ സ്വന്തം കൃഷി ചെയ്യത പച്ചക്കറികളാണ് താരം പാചകത്തിനു ഉപയോഗിക്കുന്നത്. പാവയ്ക്ക, തക്കാളി, മത്തങ്ങ, വെണ്ടയ്ക്ക് തുടങ്ങിയവയെല്ലാം ലാലേട്ടൻ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. അര ഏക്കർ സ്ഥലത്താണ് താരം മത്തങ്ങ, പാവയ്ക്ക, തക്കാളി, ചോളം, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നത്.

തന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ ദാസിനോപ്പമാണ് മോഹൻലാൽ ഓരോ പച്ചക്കറികളെ കുറിച്ച് പറയുന്നത്. ലാലേട്ടന്റെ സോഷ്യൽ മീഡിയ മാനേജറായ സജീവ് സോമനാണ് അതിമനോഹരമായി വീഡിയോ തയ്യാറാക്കിട്ടുള്ളത്. എന്തായാലും ലാലേട്ടൻ മറ്റുള്ളവർക്കും മാതൃകയായിരിക്കുകയാണ്.

https://youtu.be/N9EcwqWPFBg