കറുപ്പിൽ തിളങ്ങി പ്രിയ നടി ഹണി റോസ്..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട്‌ എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനം കവർന്ന നടിയാണ് ഹണി റോസ്. വളരെ നല്ല പ്രകടനം കാഴ്ചവെച്ച നടി പിന്നീട് മലയാളടക്കം തമിഴ്, തെലുങ്ക്, കന്നട സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അന്യഭാക്ഷ സിനിമയിലെ നിരവധി പ്രേമുഖ നടന്മാരുടെ നായികയായി തിളങ്ങാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ട്രിവാൻഡറം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, താങ്ക് യു, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, റിംഗ് മാസ്റ്റർ, മൈ ഗോഡ്, ചങ്ക്സ്, ചാലകുടക്കാരൻ ചെങ്ങാതി, ഇട്ടിമാണി മേഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. അഭിനയത്തിനു പുറമെ മോഡൽ മേഖലയിലും താരം സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുന്ന താരം കൂടിയാണ് ഹണി റോസ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ മറ്റൊരു ചിത്രമാണ്. കൂളിംഗ് ഗ്ലാസ്‌ ധരിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് നടിയായ ഹണി റോസ് ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നത്തെപോലെയും വളരെ മികച്ച പ്രതീകരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ചിത്രങ്ങൾ ഒപ്പി എടുത്തിരിക്കുന്നത് ദുൽകിഫിൽ ഫോട്ടോഗ്രാഫിയാണ്. മല്ലുസ്‌ക്രീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു ആരാധകർ ഏറ്റെടുത്തത്.