സോഷ്യൽ മീഡിയയിൽ വൈറലായ ലാലേട്ടൻ്റെ ബോക്‌സിങ് പരിശീലനത്തിൻ്റെ വീഡിയോ കാണാം..!

341

മലയാള സിനിമയിലെ താരാജാക്കമാരിൽ ഒരാളായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ പുതിയയൊരു സിനിമ സംവിധാനം ചെയുവാൻ പോകുകയാണ്. സിനിമയിൽ ഒരു ബോക്സിങ് പലിശീലകൻ എന്ന കഥാപാത്രമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇതുവരെ ഈ സിനിമയെ കുറിച്ചുള്ള വെക്തമായ അറിയുപ്പുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമാതാവ് ആന്റണി പെരുമ്പാവൂറാണ് നിർമാണം നിർവഹിക്കുന്നത്. പ്രിയദർശന്റെ സവിധായക ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സ്പോർട്ടസ് സിനിമ സംവിധാനം ചെയുവാൻ പോകുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ബോക്സിങ് പലിശീലിക്കുന്ന വീഡിയോയാണ്.

സിനിമയുടെ ഭാഗമായിട്ടാണ് താരം ബോക്സിങ് പഠിക്കുന്നത്. ഇനിയൊരു വർഷം മോഹൻലാൽ ബോക്സിങ് പഠിക്കുന്നതായിരിക്കും. ഇതിനുവേണ്ടി പ്രേത്യക പലിശീലകനെ വരെ നിയമിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വേദേശി പ്രേം നാഥാണ് മോഹൻലാലിന്റെ ബോക്സിങ് കോച്ച്.

സിനിമയിലേക്ക് വരുന്നതിനു മുമ്പ് തന്നെ ഗുസ്തിയിൽ കേരള സംസ്ഥാന ചാമ്പ്യൻ കൂടിയായിരുന്നു ലാലേട്ടൻ. പിന്നീട് പല സിനിമകൾക്ക് വേണ്ടി നടൻ കുങ് ഫു, കരാട്ടെ, കൈരളി തുടങ്ങിയ മാർഷൽ ആർട്സ് അഭ്യസിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു കാര്യമാണ് കൊറിയൻ സർക്കാരിൽ നിന്നും ടേയ്ക്വണ്ടോയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ താരം കൂടിയാണ് മോഹൻലാൽ.

ഇതുവരെ സിനിമയുടെ യാതൊരു അറിയിപ്പുകളും ആരാധകരുമായി പങ്കുവെച്ചിട്ടില്ല. ഉടനെ തന്നെ ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും മരയ്ക്കാർ റിലീസിനു വേണ്ടി ഏറെ കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.