ക്യൂട്ട് ലുക്കിൽ യുവ താരം അന്ന ബെൻ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

390

മലയാളികളുടെ പ്രയങ്കരിയായ നടിയാണ് അന്ന ബെൻ. കൂടാതെ പ്രശക്ത തിരക്കഥകൃത്തായ ബെന്നി പി നായരാമ്പലത്തിന്റെ മകളാണ് അന്ന. മധു സി നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് വന്ന നടിയാണ് അന്ന ബെൻ.

സ്വന്തം കഴിവിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. തന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. മികച്ച അഭിനയം കാഴ്ചവെച്ച താരത്തിനു പിന്നീട് ഒരുപാട് നല്ല അവസരങ്ങളായിരുന്നു തേടിയെത്തിയത്.2019 മുതലാണ് നടി സിനിമയിൽ സജീവമാവുന്നത്. ഹെലൻ എന്ന സിനിമയിലൂടെ താരത്തിന് ജൂറി പരാമർശം ലഭിച്ചു.

പിന്നീടായിരുന്നു കപ്പേള സിനിമയിൽ എത്തുന്നത്. അഭിനയിച്ച എല്ലാ കഥാപാത്രവും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. അഭിനയത്തിനു പുറമെ മോഡലും കൂടിയാണ് അന്ന ബെൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ പുതിയ സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം നടിക്ക് ആറ് ലക്ഷത്തിനു മേലെയാണ് ഫോള്ളോവർസ്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് അന്ന പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരം പ്രേത്യക്ഷപപ്പെട്ടിട്ടുള്ളത്.

ഫോട്ടോഗ്രാഫർ ജിജോയാണ് ചിത്രങ്ങൾ അതിമനോഹരമായി ക്യാമറ കണ്ണുകളിലൂടെ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്. നടിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകരും മലയാള സിനിമ ലോകവും.