കൂട്ടുകാരിയുടെ കൂടെ കിടിലൻ ഡാൻസുമായി നടി കനിഹ..! വീഡിയോ കാണാം..

അന്യഭാക്ഷ സിനിമകളിൽ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് കനിഹ. അന്യഭാക്ഷ നടിയാണെങ്കിലും കേരളത്തിൽ നിന്നും അനവധി ആരാധകരാണ് നടിയ്ക്കുള്ളത്. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് നടി സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച താരം പിന്നീട് മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചു.

കനിഹ എന്ന പേരിലാണ് താരം അറിയപ്പെടുന്നെങ്കിലും നടിയുടെ യഥാർത്ഥ പേര് ദിവ്യ വെങ്കിട്ടസുബ്രമന്യൻ എന്നാണ്. കേരള ഒട്ടാകെ ഹിറ്റ്‌ ആയ മമ്മൂട്ടി നായകനായി എത്തിയ കേരള വർമ പഴശ്ശിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി തിളങ്ങി താരമാണ് കനിഹ. ഈ സിനിമയിലൂടെയാണ് താരം മലയാളി പ്രേഷകരുടെ മനം കവരുന്നത്.

ക്രിസ്ത്യൻ ബ്രദർസ്,അബ്രഹാമിന്റെ സന്തതികൾ, ഭാഗ്യദേവത, രുദ്ര, ദ്രോണാ, സ്പിരിറ്റ്‌ തുടങ്ങി മലയാള സിനിമയിൽ നടി അഭിനയിച്ചിട്ടുണ്ട്. ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ കനിഹയ്ക്ക് സാധിക്കുമെന്നത് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ്‌ എന്ന സിനിമയിലും നടി പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

നിലവിൽ നടി മലയാള സിനിമ അടക്കം നിരവധി അന്യഭാക്ഷ സിനിമകളിൽ താരം നിറസാന്നിധ്യമായിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ ചിത്രങ്ങളും പുത്തൻ സിനിമ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് താരം പങ്കുവെച്ച ഒരു വീഡിയോയാണ്.

തന്റെ സുഹൃത്തുമായി നൃത്ത ചുവടുകൾ വെക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്നോടപ്പമുള്ളത് സുഹൃത്തായ നവീനയാണ്. നിമിഷ നേരം കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

https://youtu.be/9LkMVu_fYY0