ഞാൻ എൻ്റെ വൃത്തികെട്ട വീഡിയയോ ഫോട്ടോയോ അയച്ചട്ടില്ല..! ആ ചാറ്റിങിനെ കുറിച്ച് അമ്പിളി..!

502

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. അമ്പിളി തന്റെ ഭർത്താവായ ആദിത്യനെ കുറിച്ച് ആരോപണമായി ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. ഇതിനു ശേഷം ആദിത്യനും ചില മൊബൈൽ തെളിവുകളുമായി രംഗത്ത് വന്നു.

ഇപ്പോൾ ഇതാ കൂടുതൽ തെളിവുകളുമായി അമ്പിളിയും എത്തിയിരിക്കുകയാണ്. അമ്പിളി ദേവിയുടെ വാക്കുകൾ ഇങ്ങനെ. ഇംഗ്ലണ്ടിൽ നിന്ന് അദ്ദേഹവുമായി വിവാഹ ആലോചന വന്നു എന്നത് ശരിയാണ്. എന്നാൽ അത് ഇരുവരുടെയും കുടുബത്തിനും അറിയാവുന്നതാണ്. ചില സാങ്കേതിക കാരണങ്ങളാണ് ആ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചില്ല. അതിന്റെ പ്രധാന കരണമായിരുന്നു വിവാഹത്തിനു ശേഷം മകനെയും വിദേശത്ത് കൊണ്ടു പോകണമെന്നത് ഉള്ളത്.

ഇതായിരുന്നു നടന്ന കാര്യങ്ങൾ. ആദിത്യൻ തെറ്റായ ആരോപണമാണ് ഉയർത്തുന്നത്. അങ്ങനെ ഒരു മോശമായ സ്ത്രീ ഞാൻ ആണെങ്കിൽ വിവാഹം കഴിഞ്ഞ് ഒരു ആഴ്ചയ്ക്കുള്ളിൽ അറിയാൻ സാധിക്കുന്നതാണ്. അദ്ദേഹം ആരോപിച്ച തലത്തിലുള്ള സ്ത്രീ ആണെങ്കിൽ എന്തുകൊണ്ട് എന്നെ അന്ന് തന്നെ ഉപേക്ഷിച്ചില്ല. ഗർഭിണിയായ സമയത്ത് തന്നെ മാനസികമായും ശാരീരികമായും അദ്ദേഹം ഉപദ്രവിച്ചിരുന്നു.

എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയാവുന്നത് രണ്ട് കാര്യങ്ങൾ മാത്രമേയുള്ളു. നിയമപരമായ വിവാഹവും ആ ബന്ധത്തിൽ ഒരു മകനും. വേറെ ഒന്നും അദ്ദേഹത്തിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. മകനെ ജീവനാണ് എന്നൊക്കെ പറഞ്ഞപ്പോൾ അതിൽ ഞാൻ വീണു പോയി. സൗമ്യമായ പെരുമാറ്റത്തിൽ അദ്ദേഹം നല്ലവനാണെന്ന് ഞാൻ വിചാരിച്ചു.