കിടിലൻ ഫൈറ്റും മാസ്സ് സീനുകളുമായി സൽമാൻ ഖാൻ്റെ രാധേ ട്രൈലർ കാണാം..!!

3024

ഇന്ത്യ ഒട്ടാകെ ഒരുപോലെ ആരാധകരുള്ള നടനാണ് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സൽമാൻ ഖാൻ. എന്നാൽ ഇപ്പോൾ സൽമാൻ ഖാന്റെ ആരാധകർ ഏറ്റെടുക്കുന്നത് പുതിയ സിനിമയുടെ ട്രൈലെറാണ്. നടന്റെ പുതിയ സിനിമയായ ‘രാധെ : യൂർ മോസ്റ്റ്‌ വാണ്ടെഡ് ഭായ്’ എന്ന സിനിമയുടെ ട്രൈലെറാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്.

മെയ്‌ 13നാണ് സിനിമാ തിയേറ്ററുകളിലേക്ക് എത്തുന്നത്. തിയേറ്ററിൽ മാത്രമല്ല മറ്റ് ഓൺലൈൻ ഇടങ്ങളിലും സിനിമ പുറത്തിറങ്ങുന്നതാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുല്ല ഈ ട്രൈലെറിൽ എന്നത്തെ പോലെയും മാസ് രംഗങ്ങളാണ് ട്രലെറിൽ കാണാൻ സാധിക്കുന്നത്. അതിമനോഹരമായ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ദിഷ പട്ടാനിയാണ് നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. രൻദീപ് ഹൂഡ വില്ലനായി എത്തുമ്പോൾ ജാക്കി ശ്രൊഫും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 2009ൽ പ്രഭുദേവയുടെ സംവിധാനത്തിൽ സൽമാൻ ഖാൻ നായകനായി എത്തിയ വാണ്ടെഡ് എന്ന സിനിമയുടെ പ്രധാന കഥാപാത്രമായിരുന്നു രാധെ.അതിന്റെ മറ്റൊരു ഭാഗമാണ് രാധെ : യൂർ മോസ്റ്റ്‌ വാണ്ടെഡ് ഭായ് എന്ന സിനിമ.

സൽമാൻ ഖാൻ ഫിലിംസ്, സോഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിൽ സൽമാൻ ഖാൻ, സോഹൈൽ ഖാൻ, അതുൽ അഗ്നിഹോത്രി എന്നിവർ ഒന്നിച്ചാണ് സിനിമ നിർമിക്കുന്നത്.