വെറൈറ്റി സ്റ്റെപ്പുമായി ഡാൻസ് വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി ദീപ്തി സതി..!! വീഡിയോ കാണാം..

മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി. മികച്ച അഭിനയം പ്രകടനം കാഴ്ചവെച്ച ദീപ്തി പിന്നീട് തെന്നിന്ത്യൻ മേഖലയിൽ നിരവധി സിനിമകളിൽ വേഷമിട്ടു.

മലയാളത്തിൽ പുറമെ തമിഴ് തെലുങ്ക് കന്നട മറാട്ടി തുടങ്ങി സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടിയുടെ പുത്തൻ ഡാൻസ് വീഡിയോയാണ്.

ഒരു പക്ഷേ ഒരുപാട് ഡാൻസ് വിഡിയോകൾ പങ്കുവെച്ച മലയാള നടിയും കൂടിയാണ് ദീപ്തി സതി. കറുപ്പ് ടോപ്പും, ബ്രൗൺ പാന്റും ധരിച്ചാണ് നടിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നത്തേ പോലെയും നടി നല്ല ഉന്മേഷത്തോടെയാണ് നൃത്തത്തിനു ചുവടുകൾ വെക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്. ഇൻസ്റ്റാഗ്രാം വഴിയാണ് നടി ഡാൻസ് വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

അഭിനയത്തിൽ മാത്രമല്ല മോഡൽ മേഖലയിലും ദീപ്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിന്റെ പ്രധാന ഉദാഹരണമായിരുന്നു 2014ൽ മിസ്സ്‌ കേരള പട്ടവും നടി കരസ്ഥാമാക്കിയത്. ചുരുങ്ങിയ കാലയളവിൽ കൊണ്ടായിരുന്നു നടി നിരവധി സിനിമകളുടെ ഭാഗമാവാൻ സാധിച്ചു. തെന്നിന്ത്യയിൽ നിന്നും ഒരുപാട് ആരാധകരാണ് നടിയ്ക്ക് നിലവിൽ ഉള്ളത്.

https://youtu.be/61wvgpKeMkY