ഇവർ തമ്മിൽ ചാറ്റിങ് ഉണ്ടെന്നു എനിക്ക് ബോധ്യമായി..! മൊബൈലിലെ തെളിവുകൾ നിരത്തി ആദിത്യൻ..

4692

കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന താരദമ്പതികളാണ് ആദിത്യനും അമ്പിളിയും. ഇരുവരും പ്രേഷകരുടെ പ്രിയ താരങ്ങളാണ്. കഴിഞ്ഞ ദിവസം അമ്പിളി ദേവി തന്റെ ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ട് വന്നത്.

എന്നാൽ ഇപ്പോൾ നടൻ ആദിത്യൻ തെളിവുകളുമായി മലയാളി പ്രേഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. മികച്ച ഒരു മറുപടി തന്നെയായിരുന്നു ആദിത്യൻ നൽകിയത്. സമയം മലയാളമെന്ന ഓൺലൈൻ വാർത്ത മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

ഇപ്പോൾ അമ്പിളി ആരോപിക്കുന്ന കാര്യങ്ങൾ നുണയാണെന്നും അതല്ല സത്യം എന്നാണ് ആദിത്യൻ തുറന്നു പറഞ്ഞത്. പരസ്പരം സമ്മതത്തോടെയും ഒരു തെറ്റും നടക്കില്ല എന്ന ബോധ്യത്തോടെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ അമ്പിളിയുടെ മൊബൈൽ ഫോണിലേക്ക് ഒരു നെറ്റ് കാൾ വരുകയായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമല്ല നിരന്തരമായി ആ കാൾ വന്നുകൊണ്ടിരുന്നു.

തന്റെ ഭാര്യയെ അത്ര വിശ്വാസമായത് കൊണ്ട് തന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. എന്നാൽ മകൻ ചോദിക്കുമ്പോൾ ആരാധകരാണ് എന്നാണ് അമ്പിളി മറുപടി പറയുന്നത്. ഒരു ദിവസം ഒന്നിച്ചു യാത്ര ചെയുമ്പോൾ വീണ്ടും ആ കാൾ വന്ന്. ഉടനെ തന്നെ ഞാൻ ആ കാൾ എടുത്ത് ആരാണെന്നു അന്വേഷിച്ചു. എന്നാൽ അമ്പിളി എവിടെ എന്നായിരുന്നു അയാളുടെ ചോദ്യം.

അമ്പിളി തിരക്കിലാണ് ഞാൻ പറയുകയും അടുത്ത നിമിഷം തന്നെ കാൾ കട്ടാകുകയും ചെയ്തു. അമ്പിളിയോട് ആരാണെന്നു ചോദിച്ചപ്പോൾ യുകെയിലുള്ള ഒരു ആരാധകനാണെന്നും നല്ല തലവേദനയാണെന്നുമാണ് അമ്പിളി പറഞ്ഞത്. പിന്നീടാണ് ഇരുവരും നിരന്തരമായി ചാറ്റിങ് ഉണ്ടെന്ന് മനസിലായത്.