വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കിടിലൻ ഡാൻസുമായി സാനിയ ഈയപ്പൻ..!

4760

സുഹൃത്തുക്കളോടപ്പം സാനിയ ഇയപ്പൻ തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുക്കുന്നത് താരം അവസാനമായി മാലദ്വീപിൽ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ്.

വീഡിയോയിൽ നൃത്തം ചെയ്യുന്ന സാനിയയെയാണ് കാണാൻ സാധിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിലാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് ആരാധകരുള്ള സാനിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൺ ഫോള്ളോവർസാനുള്ളത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്നായിരുന്നു മറ്റ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായത്.

ഒരുപാട് പേരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്തെത്തിരിക്കുന്നത്. ബാലതാരമായിട്ടാണ് നടി അഭിനയത്തിലേക്ക് കടന്നു വരുന്നത്. എന്നാൽ ഇതിനു മുമ്പ് ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ മത്സരാർത്ഥി കൂടിയായിരുന്നു സാനിയ. മത്സരത്തിൽ ഒരു സ്ഥാനവും നടി കരസ്ഥമാക്കിയിരുന്നു.

വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നടിയ്ക്ക് മലയാള സിനിമയുടെ ഭാഗമാകുവാൻ സാധിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിലായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ക്വീൻ എന്ന ചലചിത്രത്തിലൂടെ നടിയ്ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

ഈ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തിയ ലൂസിഫർ എന്ന സിനിമയും പിന്നീട് ലോക്ക്ഡൌനിന്നു ശേഷം പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും സാനിയ വളരെ ശ്രദ്ധയമായ വേഷം ചെയ്തിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് സാനിയ ഇയപ്പൻ.