ക്യൂട്ട് ലുക്കിൽ പ്രിയ താരം രജീഷ വിജയൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

അനുരാഗകരിക്കിൻ വെള്ളത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് ചുവട് വെച്ച മലയാളികളുടെ പ്രിയ നടിയാണ് രജിഷ വിജയൻ. സിനിമയിൽ മികച്ച നടിയ്ക്ക് സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തിൽ എലിസബെത്ത് എന്ന കഥാപാത്രം തന്നെയാണ് ഇന്നും പ്രേക്ഷകർ താരത്തെ കാണുന്നത്.

ചുരുക്കം ചില സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളെങ്കിലും തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ജനശ്രെദ്ധ നേടുന്നതായിരുന്നു. ഒരു നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ജൂൺ എന്ന സിനിമയിൽ എത്തുന്നത്. ഈ സിനിമയ്ക്ക് ശേഷം തന്റെ സിനിമ ജീവിതത്തിനു മാത്രമല്ല വ്യക്തിപരമായ ജീവിതത്തിലും ഒരുപാട് മാറ്റാങ്ങളായിരുന്നു വന്നത്.

ജൂൺ എന്ന സിനിമയ്ക്ക് വേണ്ടി നടി വളർത്തിയ മുടി മറിക്കേണ്ടി വന്നു. അതുമാത്രമല്ല കഠിനമായ വ്യായാമത്തോടെ തന്റെ ഭാരവും കുറക്കേണ്ടി വന്നിരുന്നു. നടി വ്യായാമം ചെയ്യുന്ന വീഡിയോസെല്ലാം ഒരു നാൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ വഴി ആരാധകരുമായി താരം നിരന്തരം സംവദിക്കാറുണ്ട്.

എന്നാൽ ഇപ്പോൾ സിനിമ പ്രേഷകരും ആരാധകരും ഏറ്റെടുക്കുന്നത് നടി പങ്കുവെച്ച പുത്തൻ ചിത്രമാണ്. അതിസുന്ദരിയായ രജിഷ വിജയനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഐശ്വര്യ അശോകാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്.

സിനിമകൾ തെരഞ്ഞെടക്കുന്ന കാര്യത്തിൽ പ്രത്യക കഴിവ് തന്നെയാണ് രജിഷയ്ക്കുള്ളത്. തന്റെ എല്ലാ ചിത്രങ്ങളും സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു. ഘോ ഘോ ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. നല്ല പ്രേക്ഷക പിന്തുണയുള്ള നടിയും കൂടിയാണ് രജിഷ വിജയൻ.