മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി സാനിയ ഈയപ്പൻ..!! താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

4738

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെ ചലചിത്രത്തിലേക്ക് കടന്നു വന്ന യുവ താരമാണ് സാനിയ ഇയപ്പൻ. ബാല താരമായിട്ടാണ് നടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഏറെ ജനശ്രെദ്ധ നേടുന്നത് ക്വീൻ എന്ന സിനിമയിലൂടെയായിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്ത മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു നടി മലയാളി പ്രേഷകരുടെ പ്രിയങ്കരിയാവുന്നത്. ചുരുങ്ങിയ കാലയളവിൽ കൊണ്ട് നിരവധി ആരാധകരെയാണ് നടി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൻ ഫോള്ളോവർസാണ് ഉള്ളത്‌.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. മറ്റ് ഏത് നടിമാരെ പോലെ തന്നെ സാനിയയും അവധി മാലദ്വീപിൽ ആഘോഷിക്കുകയാണ്. മാലദ്വീപിലെ കടൽ ബീച്ചിൽ കുളിക്കുന്ന നടിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചങ്കി മാത്യുയാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ പെട്ടന്നായിരുന്നു ചിത്രങ്ങൾ ആരാധകർ സിനിമ പ്രേഷകരും ഏറ്റെടുത്തത്.


സാനിയയുടെ അവസാനമായി തിയേറ്ററിൽ ഇറങ്ങിയ സിനിമയായിരുന്നു ദി പ്രീസ്റ്റ്. മികച്ച അഭിനയം കാഴ്ചവെച്ച നടിയ്ക്ക് നല്ല പ്രതീകരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിച്ചത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് സാനിയ ഇയപ്പൻ.