സ്ത്രീയുടെ ശാരീരികവും മാനസിക മാറ്റങ്ങളും വരച്ചുകാട്ടുന്ന ഹോട്ട് ഫ്ലാഷ്..!! എല്ലാവരും തീർച്ചയായും കാണേണ്ട ഹൃസ്വ ചിത്രം..!

മലയാളികൾക്കിടയിൽ ഏറെ ജനശ്രെദ്ധ നേടിയ ഒരു വ്യക്തിയാണ് മുൻ ജുവൈനൽ ജസ്റ്റിസ് അംഗമായ സ്മിത സതീഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ഹോട്ട് ഫ്ലാഷ് എന്ന ഷോർട്ട് ഫിലിമാണ്. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്മിത സതീഷാണ്. ഹോട്ട് ഫ്ലാഷ് എന്ന ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് പൗർണമി ഫിലിമിസിന്റെ ബാനറിലാണ്.

സമൂഹത്തിൽ നടക്കുന്ന കാര്യം ചെറിയ സമയം കൊണ്ട് ചൂണ്ടി കാണിച്ചിരിക്കുകയാണ് സ്മിത.സ്ത്രീയുടെ മാനസിക, ശാരീരിക പ്രശനങ്ങളാണ് ചെറു വീഡിയോയിൽ വെക്തമാക്കിരിക്കുന്നത്. ആർത്തവമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. ആർത്തവത്തിനു ശേഷം സ്ത്രീയ്ക്ക് ഉണ്ടാവുന്ന പ്രശനങ്ങളാണ് സ്മിത ഷോർട്ട് ഫിലിമിലൂടെ കാണികൾക്ക് പകർന്നു കൊടുക്കുന്നത്.

അത്തരം പ്രശനങ്ങളെ തരണം ചെയ്യുവാൻ ഈയൊരു ചെറിയ ഷോർട്ട് ഫിലിമിലൂടെ തിരക്കഥകൃത്ത് പറഞ്ഞു തരുന്നുണ്ട്. സമൂഹത്തിൽ ഉള്ളവർക്ക് പ്രധാന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഷോർട്ട് ഫിലിമിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആരോഗ്യ രംഗത്ത് നിന്നും ഡോക്ടർസ്, ആരോഗ്യ പ്രവർത്തകർ, മറ്റ് പ്രശക്ത വ്യക്തികൾ തുടങ്ങി നിരവധി പേരാണ് പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ക്യാമറമാൻ ബ്രിജേഷ് മുരളീധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഇദ്ദേഹം തന്നെയായിരുന്നു. മനോഹരമായ സംഗീതം ഒരുക്കിയത് കിരൺ കൃഷ്ണനാണ്.