മുണ്ടുടുത്ത് മാസ് ലുക്കിൽ യുവ താരം ഗ്രേസ് ആന്റണി..! താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

168

സിനി മോൾ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിൽനോടപ്പം കട്ടക്ക് നിൽക്കുന്ന അഭിനയമാണ് ഗ്രേസ് സിനിമയിൽ കാഴ്ചവെച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്സ് എന്ന സിനിമയിലും നടി തിളങ്ങിയിരുന്നു.


ഒരു നർത്തകി കൂടിയായ നടി തന്റെ നൃത്ത ചുവടുവെച്ചുള്ള വീഡിയോസ് പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഹാപ്പി വെഡിങ്സിനു ശേഷം ലക്ഷ്യം, കുമ്പളങ്ങി നെറ്റ്സ് തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.


താൻ പങ്കുവെക്കുന്ന കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വ്യത്യസ്ത വരുത്താറുള്ള നടിയാണ് മലയാള സിനിമയിലെ യുവ താരം ഗ്രേസ് ആന്റണി. വിഷു ദിനത്തിൽ താരങ്ങൾ എല്ലാം സെറ്റ് സാരിയിൽ ആശംസയായി എത്തിയപ്പോൾ വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലും പിടിച്ചിരിക്കുകയാണ് ഗ്രേസ്.

കറുത്ത ടീ ഷർട്ടിലും കസവു മുണ്ടും ഉടുത്ത് ആരാധകർ വിഷു ആശംസകൾ അറിയിച്ച ഗ്രേസ് കൂടെ പങ്കുവെച്ച അടിപൊളി ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സന്തോഷ്‌ പണ്ഡിറ്റിനോടാണ് എന്ന് ഗ്രേസ് പല അഭിമുഖങ്ങളിലും വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ പാട്ടിലൂടെയാണ് നാടിയ്ക്ക് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും നടി വെളിപ്പെടുത്തിട്ടുണ്ട്.